Friday, June 18, 2021

Inspiration read...

 മടി പിടിക്കാതെ,സദാ സമയം ചലിക്കുക......
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
"സ്വാമിജി,എനിക്ക് ജീവിതം മടുത്തു.ഇനി മരിച്ചാൽ മതി;സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുന്നതല്ലേ നല്ലത്....?"

ആശ്രമത്തിൽ എത്തിച്ചേർന്ന  ആ യുവാവ് ആ മഹത്മാവിനോട് പറഞ്ഞു...

അയാളുടെ മാനസികവ്യഥകളുടെ നീർചുഴിയിൽ നിന്ന് ഉയരുന്ന വിളികൾക്ക് ആ സന്യാസിവര്യൻ കാതോർത്തു.........

"മകനെ,ആശ്രമവുമായി ബന്ധപെട്ടു ഇവിടെ നടന്നൊരു കാര്യം പറയാം...."

ആ മഹാത്മാവ് പറഞ്ഞു തുടങ്ങി....

ആശ്രമത്തിൽ ആദ്യം ഒരു മരപ്പണിക്കാരൻ പണിക്ക് വന്നിരുന്നു; അയാൾക്ക് കൊടുത്ത പണി വളരെ മുറുമുറുപ്പോടെ തന്നെത്താൻ ശപിച്ചു കൊണ്ട്  എന്തെക്കയോ കാട്ടിക്കൂട്ടിയിട്ട് അസംതൃപ്തനായി വളരെ നേരത്തേ പോയി....

പിന്നീട് മറ്റൊരാൾ പണിക്ക് വന്നു. അയാൾ വലിയ മിണ്ടാട്ടമില്ലാതെ ചെയ്യേണ്ട പണി മാത്രം അളന്നു മുറിച്ച് ചെയ്തിട്ടു കൃത്യസമയത്ത് പോയി...

അതും കഴിഞ്ഞ്‌ മൂന്നാമതൊരാൾ വന്ന് വളരെ ഉത്സാഹത്തോടെയും ആയാസമില്ലാതെയും  സമയവും ഭക്ഷണവും പോലും ശ്രദ്ധിക്കാതെ പണി മനോഹരമായി ചെയ്തിട്ട് "ഇനിയും എന്തെങ്കിലുമുണ്ടോ "എന്ന് ചോദിച്ച് സന്തോഷത്തോടെ നിൽപായി. അയാളുടെ ഉത്സാഹത്തിന് കാരണം ചോദിച്ചപ്പോൾ അയാൾ പറഞ്ഞു..

"എനിക്ക് ഏതു പണിയും ഒരു ലഹരിയാണ് ;
പണമല്ല പ്രധാനം, പണിയാണ് ഹരം....... "

നോക്കൂ,ഇവിടെ നാം ഒരു പാഠം പഠിക്കുന്നുണ്ട്...

അതായത്, എല്ലാവരിലും ഉറങ്ങിക്കിടക്കുന്ന ശക്തിമത്തായ ഒരു ലഹരിയാണ് ഉത്സാഹം...

ആ ശക്തിയെ ഉണർത്തിയാൽ ജീവിതത്തിലെ ഓരോ നിമിഷവും ഊർജസ്വലമാകും;
അത് ഏതെങ്കിലും ഒന്നിനോട്  മാത്രമാകാതെ സകലതിനോടുമായാൽ ജീവിതമാകെ വിജയപൂർണമാകും.....

ജീവിതത്തെ പ്രണയിക്കുന്നവർക്ക് എല്ലാം ഹൃദയപൂർണമായ പുതുമയാണ്. ഇടപെടുന്ന എല്ലാറ്റിലും അപാരമായ ഊർജം നിറയ്ക്കാനും ചുറ്റുപാടും അനുകൂല തരംഗങ്ങൾ പ്രസരിപ്പിക്കാനും ജീവിതവും മരണവുമെല്ലാം ഉത്സാഹഭരിതമാക്കാനും അവർക്ക് കഴിയുന്നു........

ആദ്യത്തെ പണിക്കാരൻ ശപിച്ചു കൊണ്ട് ജീവിക്കുമ്പോൾ അത് നരകത്തിലെ പൈശാചികാവസ്ഥയും, രണ്ടാമത്തെയാൾ സ്വധർമ്മം മാത്രം ചെയ്യുമ്പോൾ അത് ഭൂമിയിലെ മനുഷ്യാവസ്ഥയും, മൂന്നാമത്തെയാൾ ഉത്സാഹപൂർവ്വം ജീവിത കർമ്മങ്ങൾ ചെയ്യുമ്പോൾ അത് സ്വർഗത്തിലെ ദേവാവസ്ഥയും ഓർമിപ്പിക്കുന്നു......

നാം ജീവിതത്തെ നോക്കികാണേണ്ടത് ഉത്സാഹഭരിതമായി ആയിരിക്കണം; വിഷാദത്തോടെ ആകരുത്,ഒരു പ്രവർത്തിയിൽ നിന്ന് മറ്റൊരു 

പ്രവർത്തിയിലേക്ക് നാം സദാ ചലിച്ചു കൊണ്ടേയിരിക്കണം......

ചലനമില്ലാത്ത അവസ്ഥയാണ് അപകടകരം;
അവിടെയാണ് ഉത്സാഹം നഷ്ടപ്പെടുന്നത്, അപ്പോഴാണ് ജീവിതത്തിൽ നിരാശ തോന്നുന്നത്...

ഉത്സാഹപൂർവ്വം ജീവിതകർമങ്ങൾ ചെയ്യുന്നവർക്ക് ഒരിക്കലും പരാജയം ഉണ്ടാകില്ല,അവർ വിജയം നേടിക്കൊണ്ടേയിരിക്കും......

മടി ഒന്നിനും പരിഹാരമല്ല; ചെയ്യുന്നതിൽ പൂർണമായും ശ്രദ്ധ അർപ്പിച്ചു കർമം ചെയ്യുക,വിജയം സുനിശ്ചിതം.....

-------------------------------------------
Translated in English:
-------------------------------------------

Do not hesitate, always move time ......
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
"Swamiji, I'm tired of life. It's enough to die; isn't it better to stop singing when your voice is good ....?"

Arriving at the ashram, the young man told the Mahatma ...

The monk listened to the calls rising from the whirlpool of his mental anguish .........

"Son, let me tell you something that happened here in connection with the ashram ...."

That Mahatma started saying ....
At the monastery first a carpenter came to work; He cursed himself for the job he had been given and left very early, dissatisfied with what he had done ....

Then someone else came to work. He only measured and cut the work that needed to be done without much silence and left on time ...

After that, a third person came and did the job beautifully, very enthusiastically and effortlessly, without even paying attention to time and food, and happily stood up and asked, "Is there anything else?" When asked the reason for his enthusiasm, he said ..

“Any work for me is an intoxication;

Money is not important, work is charm ....... "

Look, here we are learning a lesson ...

That is, excitement is a powerful intoxicant that lies dormant in everyone ...

When that power is awakened, every moment of life becomes energetic;
It's not just one thing, it's all about life .....

Everything is heartfelt novelty for those who love life. They are able to infuse immense energy into everything they engage in, radiate positive waves all around, and invigorate life and death ........

It reminds me of the devilish state of hell when the first worker lives with a curse, the human condition of the earth when the second does only swadharma, and the heavenly state of heaven when the third does zealous life deeds ......

We must look at life with enthusiasm; Don't be depressed, we should always move from one activity to another ......

Immobility is dangerous;

That's where the enthusiasm is lost, and that's when life gets frustrating ...

Those who work hard will never fail, they will continue to succeed ......

Laziness is not the answer; Pay full attention to what you are doing and you are sure to succeed .....

No comments: